ഒയിസ്ക ജ്വാലാമുഖി അവാർഡ് പി ബി ബിദുലക്ക്

കോഴിക്കോട്:  ഒയിസ്ക വനിതാ ചാപ്റ്റർ ജ്വാലാ മുഖി അവാർഡിന് പി ബി ബിദുലയെ തെരഞ്ഞെടുത്തു. കളിമൺശില്പ നിർമ്മാണരംഗത്ത് കൈവരിച്ച നേട്ടങ്ങൾ മുൻനിർത്തിയാണ് അവാർഡ്. കഴിഞ്ഞ 23 വർഷമായി കളിമൺ കലാസൃഷ്ടികൾ നടത്തുന്ന എലത്തൂർ സ്വദേശിയായ  ബിദുല ഒട്ടേറെ എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

മാർച്ച് 24ന് ഒയിസ്ക യൂത്ത് സെന്ററിൽ നടക്കുന്ന പരിപാടിയിൽ 5001 രൂപയും അവാർഡും എഴുത്തുകാരി കെ പി സുധീര സമ്മാനിക്കും.
                                                                                                    
                                                                            
                                                                               

Leave a Reply

Your email address will not be published. Required fields are marked *