ജവഹർലാൽ നെഹ്‌റു അക്കാദമിയുടെ സെമിനാർ നാളെ


കോഴിക്കോട്:
പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ 60-ാം ചരമ വാർഷിക ദിനാചരണം ജവഹർലാൽ നെഹ്‌റു എഡ്യുക്കേഷനൽ ആൻ്റ് കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മാവൂർ റോഡ് കൈരളി തിയേറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിൽ   നടക്കും. നാളെ വൈകിട്ട് മൂന്നിന് മുൻ കെപിസിസി  പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ഡിസിസി പ്രസിഡന്റ്‌ അഡ്വ കെ . പ്രവീൺകുമാർ,  അഡ്വ . ബാബു മോഹനകുറുപ്പ് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് അക്കാദമി ചെയർമാൻ വി അബ്ദുൽ റസാഖ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *