കോഴിക്കോട്: നൈനാംവളപ്പ് ഫുട്‌ബോൾ ഫാൻസ് അസോസിയേഷൻ(എൻഫ) ലോക ഫുട്‌ബോൾ ദിനം ആചരിച്ചു. നൈനാംവളപ്പ് അങ്ങാടിയിൽ നടന്ന പരിപാടിയിൽ എൻഫ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് ഫുട്‌ബോൾ ദിന സന്ദേശം നൽകി.
ഭൂമിയിലെ ജനപ്രിയ കായിക വിനോദമായ ഫുട്‌ബോൾ വിനോദത്തിന് പുറമെ ലോകത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വലിയ സംഭാവനയാണ് നൽകുന്നത്. പുതിയ തലമുറയിൽ മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ ഫുട്‌ബോൾ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നും സുബൈർ പറഞ്ഞു.
എൻഫ സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ എൻ വി അബ്ദു,ബിച്ചുമോൻ, എൻ വി ആലിക്കോയ, ടി വി മാമുക്കോയ എന്നിവർ സംസാരിച്ചു. ഈ വർഷം മുതൽ മെയ് 25 ലോക ഫുട്‌ബോൾ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭയാണ് ആഹ്വാനം ചെയ്തത്.
ലോക ഫുട്‌ബോൾ ദിനം ആചരിച്ചു

