കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ, സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ എന്നിവയുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തി. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷൻ കോ- ഓർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണൻ, ജ്യോതിഷ് ഒ, സി കെ സരിത്ത് എന്നിവർ നേതൃത്വം നൽകി.

