കോഴിക്കോട്: മാതൃഭൂമി കൊച്ചി യൂണിറ്റിൽ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന സി കെ ജയകൃഷ്ണൻ്റെ ഓർമ്മക്കായി മാതൃഭൂമിയിലെ ഫോട്ടോ ജേണലിസ്റ്റുകൾ ഏർപ്പെടുത്തിയ വാർത്താ ചിത്ര അവാർഡ് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ ശ്രീലക്ഷ്മി ശിവദാസിന്. തിരുവനന്തപുരത്ത് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരിലൊരാളുടെ കാലിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറുന്ന ചിത്രത്തിനാണ് പുരസ്കാരം.
കൊടുങ്ങല്ലൂർ സ്വദേശിനിയാണ് ശ്രീലക്ഷ്മി. 10000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

