ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ്


കോഴിക്കോട്: ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് തയ്യാറായി. ജല ബജറ്റ് പ്രകാശനം വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നവകേരളം കർമ്മപദ്ധതിയിൽ ഹരിത കേരളം മിഷൻ്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിൻ്റെയും നേതൃത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ബ്ലോക്കിൽ ഉൾപ്പെട്ട കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ എന്നീ ആറു പഞ്ചായത്തുകളുടെയും ജല ബജറ്റിനാണ് രൂപം കൊടുത്തത്.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ പി ഷീബ, പി പി നൗഷീർ, സി എം ഷാജി, കെ ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ബ്ലോക്ക് സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹരിദാസൻ ഈച്ചരോത്ത്, കുനിയിൽ സർജാസ്, സുജ അശോകൻ, നവകേരളം കർമ്മ പദ്ധതി ജില്ല കോ-ഓർഡിനേറ്റർ പി ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിൻ പി ജേക്കബ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *