ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് വിൽസൺ സാമുവലിന്


കോഴിക്കോട്: പ്രശസ്ത നാടക രചയിതാവും സംവിധായകനും സംഗീത സംവിധായകനുമായിരുന്ന ആഹ്വാൻ സെബാസ്റ്റ്യൻ്റെ ഓർമ്മക്കായുള്ള 13 -ാമത് അവാർഡ് നാടക, സംഗീത സംവിധായകൻ വിൽസൺ സാമുവലിന്. അനുസ്മരണ സമിതിയുടേതാണ് തീരുമാനം. ബാബു പറശ്ശേരി, കെ ആർ മോഹൻദാസ്, ഡോ. യു
ഹേമന്ത്കുമാർ, അഡ്വ. കെ
പി അശോക് കുമാർ, എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്.

10,000 രൂപയും പ്രശസ്തി പത്രവും കെ ആർ മോഹൻദാസ് രൂപ കൽപ്പന ചെയ്ത ശില്പവുമാണ് അവാർഡ്. മാർച്ച് 7ന് വൈകീട്ട് 5 ന് ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അവാർഡ് നൽകും.

അനുസ്മരണ സമിതി യോഗത്തിൽ കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു. കെ ആർ മോഹൻദാസ്, സന്തോഷ് പാലക്കട, അഡ്വ. കെ പി അശോക് കുമാർ, ടി പി ബാലചന്ദ്രൻ, കെ ഷിജ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *