കോഴിക്കോട്: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സിലില്‍ 2021 ജൂലൈ ഒന്നിനും 2024 ജൂണ്‍ 30 നും ഇടയില്‍ എൻറോള്‍ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന, കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ ഒന്നാം ഗഡു ലഭിച്ചവര്‍ രണ്ട്, മൂന്ന് ഗഡുക്കള്‍ക്കായുള്ള റിന്യൂവല്‍ അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ മാനുവലായി നൽകണം. അപേക്ഷ സ്വീകരിയ്ക്കുന്ന അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍. ഫോണ്‍: 0495-2377786

