കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ തസ്തികകളില്‍ നിലവിലുളള ഒഴിവിലേക്കും 2024-25 വര്‍ഷം അവസാനിക്കുന്നത് വരെയുണ്ടാകാന്‍ സാധ്യതയുളള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനത്തിനുളള അഭിമുഖം നടത്തുന്നു.
തസ്തിക: അസി. പ്രൊഫസര്‍. വിഷയം: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഡിസൈന്‍, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം.
ഉദ്യോഗാര്‍ത്ഥികള്‍ എഐസിടിഇ/യുജിസി കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 10 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം. വിവരങ്ങള്‍ www.geckkd.ac.in ൽ.

