അസി. പ്രൊഫസര്‍ അഭിമുഖം 28 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തിലേക്ക് അസി. പ്രൊഫസര്‍ തസ്തികയിൽ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 28 ന് രാവിലെ 11.30 ന് എത്തണം.
യോഗ്യത: ഇഎൻടി വിഭാഗത്തില്‍ പിജിയും ഒരു വര്‍ഷത്തെ സീനിയര്‍ റസിഡന്‍സിയും ടി സി എം സി രജിസ്‌ട്രേഷനും. പ്രായപരിധി: 22-45. പ്രതിമാസ വേതനം 70,000 രൂപ.
നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റെമാരെ /അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതുവരെ യോ മാത്രമാണ്. വിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ല്‍.