കോഴിക്കോട്: ഗവ.
മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള സര്‍ജിക്കല്‍ ഓങ്കോളജി-1, സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി-1, എമര്‍ജന്‍സി മെഡിസിന്‍-2 എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. 70000 രൂപ മാസ ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. എംബിബിഎസ് ഡിഗ്രി, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എന്നിവയുള്ള ഡോക്ടര്‍മാർക്ക് അപേക്ഷിക്കാം. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് MCH സര്‍ജിക്കല്‍ ഓങ്കോളജി പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലേക്ക് Mch സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 10 ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോൺ: 0495-2350205.

