കോഴിക്കോട്: ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത ടെക്നീഷ്യന്-ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എസ്എസ്എല്‍സിയും സെക്കന്റ് ക്ലാസ് ബോയിലര്‍ സര്ട്ടഫിക്കറ്റോടു കൂടിയ ഫിറ്റര്‍ ട്രേഡിലെ ഐടിഐയും. പ്രായം 18നും 41നും മധ്യേ. ദിവസ വേതനം 786 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 29നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

