കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്ക്റ്റ്/ഡിപ്ലോമ ഇന്‍ അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലയളവ്. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്സ് നടത്തുന്നത്. https://app.srcc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നൽകാം. വിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ജില്ലയിലെ പഠനകേന്ദ്രങ്ങൾ: ഹൈ ലൈഫ് ആയുര്‍വേദ, മുക്കം (ഫോണ്‍: 8594042990, 8593842990), സെന്റർ ഫോർ സംസ്കാർ റീ-എഞ്ചിനീയറിങ്, ചാലപ്പുറം (7012946434), സക്സസ് ലൈൻ എജുക്കേഷൻ സെന്റർ, കുറ്റ്യാടി (7356292652).

