ലോക് അദാലത്ത്: ആറായിരത്തിലേറെ കേസുകൾ തീർപ്പായി


22,74,49,977 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി

കോഴിക്കോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ്  കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ  കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി  6035       കേസുകൾ തീർപ്പുകൽപ്പിച്ചു. മൊത്തം  22,74,49,977 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരമാണ് അദാലത്ത് നടത്തിയത്.               8118 കേസുകൾ  പരിഗണനയ്ക്ക് വന്നു.
           
ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി   എസ് മുരളി കൃഷ്ണയുടെ നേതൃത്വത്തിൽ  കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജി ) എം പി ഷൈജൽ, കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി  ചെയർമാനും ഫസ്റ്റ് അഡീഷണൽ  ജില്ലാ  ജഡ്ജിയുമായ പി മോഹന കൃഷ്ണൻ, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും എംഎസിടി  ജഡ്ജിയുമായ  കെ രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ  സർവീസ് കമ്മിറ്റി ചെയർമാനും  സ്പെഷ്യൽ ജഡ്ജിയുമായ (ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി) എം സുഹൈബ് എന്നിവർ അദാലത്ത്  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
     

Leave a Reply

Your email address will not be published. Required fields are marked *