കോഴിക്കോട്: മലബാര്‍ മില്‍മയുടെ ഫാം ടൂറിസം പദ്ധതി ഉദ്ഘാടനവും ക്ഷീര സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഗ്രാന്റ് കൈമാറലും മികവിനുള്ള ആദരവും നാളെ(10-3-2024) നടക്കും. കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാന്റ് കൈമാറ്റവും നിര്‍വഹിക്കും. ദേശീയ- സംസ്ഥാന തലത്തില്‍ മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംഘങ്ങള്‍, സംഘം സെക്രട്ടറിമാര്‍ എന്നിവരെയും മന്ത്രി ചടങ്ങില്‍ ആദരിക്കും. മില്‍മ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷത വഹിക്കും.
ക്ഷീര സംഘങ്ങള്‍ക്കുള്ള മലബാര്‍ മില്‍മയുടെ കെട്ടിട നവീകരണ ധനസഹായ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും, ക്ഷീര സമാശ്വാസ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഇന്‍ഷ്വറന്‍സ് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസും നിര്‍വഹിക്കും.
കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ദിവാകരന്‍, മലബാര്‍ മില്‍മ ഡയറക്ടര്‍മാരായ കെ കെ അനിത, പി ടി ഗിരീഷ്, പി ശ്രീനിവാസന്‍ മാസ്റ്റര്‍, എം.ഡി. കെ സി ജെയിംസ് എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ് കുട്ടി ജേക്കബ് എന്നിവര്‍ സംസാരിക്കും.
മലബാര്‍ മില്‍മ ഫാം ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ

