കോഴിക്കോട്: മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 31.
Related Posts
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) – ഫസ്റ്റ് എൻസിഎ-ഇ/ടി/ബി (കാറ്റഗറി നം. 649/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി…
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 ജനുവരി-ഏപ്രില്‍ ബാച്ചിലേക്ക് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന,…
തുല്യത കോഴ്സ്: അപേക്ഷ തീയതി നീട്ടി
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള തുല്യത കോഴ്സിലേക്കും അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 16 വരെ…

