കോഴിക്കോട്: ട്രൈ സ്റ്റാർ കോതി നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സായാഹ്‌ന ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഞായറാഴ്ച. വൈകീട്ട് 4ന് നടക്കുന്ന വെറ്ററൻസ് ഫൈനലിൽ അലങ്കാർ എഫ്സി, എസിമിലാൻ ഇടിയങ്ങരയെ നേരിടും.
വൈകീട്ട് 5ന് നടക്കുന്ന ഓപ്പൺ ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ സോക്കർ സ്റ്റാർ കാലിക്കറ്റ് രാജു ബോയ്സ് പയ്യാനക്കലിനെ നേരിടും.

