കോഴിക്കോട്: ഡിസംബർ 11, 12 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പതിനഞ്ചാമത് കേരള സ്റ്റേറ്റ് പാരാലിംബിക് ചാമ്പ്യൻഷിപ്പിൽ ബാഡ്മിന്റൺ, പവർ ലിഫ്റ്റിങ്, അത്‌ലറ്റിക്സ് എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കുന്നു. 40% ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് സബ്ജൂനിയർ, അണ്ടർ 17, ജൂനിയർ അണ്ടർ 20, എബവ് 20 സീനിയർ മത്സരങ്ങളിൽ ഫിസിക്കലി ഹാൻഡി കാപ്ഡ്, വീൽചെയർ ബോണ്ട്, ബ്ലൈൻഡ്, പാർഷ്യലി ബ്ലൈൻഡ്, ഇന്റലക്ച്വലി ഡിസേബിൾഡ്, എന്നിവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 8 ന് കോഴിക്കോട് നടക്കുന്ന ട്രയൽ സെലക്ഷനിൽ എത്തണം. ആധാർ കാർഡ്, അല്ലെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകേണ്ടതാണ്. രജിസ്റ്റർ ചെയ്യുവാൻ 9446075006,9645041022,9895034810 എന്നീ നമ്പറുകളിൽ ഒരാഴ്ചക്കകം ബന്ധപ്പെടണം. സെലക്ഷൻ സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കും.

