അച്ചീവേഴ്‌സ് വേൾഡ് ആൻഡ് ഗ്ലോബൽ ഇന്ത്യൻ അച്ചീവേഴ്‌സ് വേൾഡ് രാജ്യാന്തര മഹാത്മാ പുരസ്‌കാരം എം വി കെ അസോസിയേറ്റ്സ് ചെയർമാൻ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു.
ലണ്ടൻ പാർലമെന്റ് ഹാസിൽ നടന്ന അച്ചീവേഴ്‌സ് വേൾഡിന്റെ യൂറോ എഷ്യൻ ബിസിനസ്സ് സമ്മിറ്റി ലാണ് പുരസ്‌കാരം സമ്മാനിച്ചത്.
ബ്രിട്ടൻ പാർലമെന്റ് മെമ്പർ പി വിരേന്ദ്ര ശർമ, എച്ച് ഇ നിമിഷ മാധവ(ഹൈ കമ്മീഷണർ ഉഗാണ്ട ടു യു കെ ആൻഡ് എയർലൻഡ് ) തോമസ് ചാഴികാടൻ എംപി ,
ലോക് നാഥ് മിഷ്റ (എം ഡി ആൻഡ് സി ഇ ഒ, ഐ സി ഐ സി ഐ ബാങ്ക് യു കെ പി എൽ സി )എന്നിവരും അവാർഡ് ഏറ്റു വാങ്ങി.
കേരളത്തിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹനായ ഏക മലയാളിയാണ് എം വി കുഞ്ഞാമു,
സാമൂഹ്യ സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം നല്കിയത്.
നിർമാണ മേഖലയിൽ 43 വർഷത്തെ അനുഭവ സമ്പത്താണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി യായ എം വി കുഞ്ഞാമുവിനുള്ളത്.
ഇന്ത്യയിൽ ഉടനീളം നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച എം വി കെ അസോസിയേറ്റ്സിന്റെ തലവൻ ആണ് എം വി കുഞ്ഞാമു,
യു എസ്, യു കെ, മോസ്കോ ഉൾപ്പടെ അറുപതിൽ പരം വിദേശ രാജ്യങ്ങൾ സന്ദർശിച്ച എം വി കുഞ്ഞാമു ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ്തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതിയിലും വിവിധസ്ഥാനങ്ങൾ വഹിച്ചു വരുന്നുണ്ട്.

