ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓൺ ലൈനിൽ കിട്ടുമെങ്കിലും നിർമാണ രംഗത്തേതടക്കമുള്ള ചില സാമഗ്രികൾ ഇതുവരെ ഓൺലൈൻ വിപണിയിൽ അപ്രാപ്യമായിരുന്നു. അതിലൊന്നായ എലിവേറ്റുകളും നിങ്ങളുടെ വിരൽത്തുമ്പിലൂടെ വാങ്ങാനുള്ള സൗകര്യവും വന്നു കഴിഞ്ഞു.
കെട്ടിട ഉടമകള്‍ക്കും ഫെസിലിറ്റി മാനേജർമാര്‍ക്കും ഏറെ ഉപകാര പ്പെടുന്ന ഈ നൂതന സംവിധാന ത്തിന് ഒട്ടിസ് ഇന്ത്യയാണ്
തുടക്കം കുറിച്ചിരിക്കുന്നത്.
ഒട്ടിസ് ഇന്ത്യയുടെ ഇ- കൊമേഴ്സ് പോര്‍ട്ടലിലൂടെയാണ് അവരുടെ ജെന്‍3 നോവ എലിവേറ്ററുകള്‍ ഓണ്‍ലൈനില്‍ വാങ്ങാനുള്ള സംവിധാനം നിലവിൽ വന്നിരിക്കുന്നത്.
/ /onlinebooking.otis.com എന്ന പോര്‍ട്ടലിൽ കൂടി ആണ് ബുക്ക് ചെയ്യേണ്ടത്. ഒട്ടിസ് വേള്‍ഡ് വൈഡ് കോര്‍പ്പറേഷന്റെ (NYSE: OTIS) ഉപസ്ഥാപനമാണ് ഒട്ടിസ് ഇന്ത്യ.
എലിവേറ്ററുകളും ഇനി ഓണ്‍ലൈനില്‍ വാങ്ങാം

