തൊഴില്‍മേള 28ന്

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 28ന് രാവിലെ 9.30 മുതല്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഓട്ടോമൊബൈല്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, ഐ.ടി, ഇന്‍ഷുറന്‍സ്, കണ്‍സ്ട്രക്ഷന്‍സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലകളില്‍നിന്ന് ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേളയില്‍ ഇരുപതോളം ഉദ്യോഗദായകര്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178

Leave a Reply

Your email address will not be published. Required fields are marked *