ഇൻ്റർസോൺ ഷട്ടിൽ ബാഡ്മിൻ്റൺ
ദേവഗിരിയിൽ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻ്റർസോൺ പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ മൽസരങ്ങൾ 15, 16, 17 തിയ്യതികളിൽ
ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കും.
വ്യക്തിഗത ചാമ്പ്യൻഷിപ്പ്, ടീം ചാമ്പ്യൻഷിപ്പ് എന്നിവയ്ക്കൊപ്പം യൂണിവേഴ്സിറ്റി ടീം സെലക്ഷനും ഇതോടൊപ്പം നടക്കും.

കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ടൂർണമെൻ്റ് 15 ന് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നായി വിജയിച്ച പതിനാറ് ടീമുകളും, വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ പതിനാറ് പേരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *