കോഴിക്കോട്: സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 വർഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ) ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ ഫെബ്രുവരി 13ന് നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്നേ ദിവസം രാവിലെ എട്ടിന് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. സ്ക്കൂൾ അക്കാദമികളിലെ ഏഴ്, എട്ട്, പ്ലസ് വൺ,ഒന്നാം വർഷം ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്. ഫോൺ : 0495 2722593

