കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി പാലാഴി എമര്‍ലൈഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി പവിത്ര ബി നാരായണനെയും പ്രസിഡന്റായി വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പി കെ സയാനയെയും തെരഞ്ഞെടുത്തു. എല്‍ പി, യു പി വിഭാഗം പ്രസംഗ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ശിശുദിന റാലി നവംബര്‍ 14ന് രാവിലെ 9.30ന് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ ബസാര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടക്കും. ശിശുദിന സമ്മേളനം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പവിത്ര ബി നാരായണന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി കെ സയാന ശിശുദിന സന്ദേശം നല്‍കും.

