പിഎസ്‌സി അഭിമുഖം

കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് പാര്‍ട്ട് I (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 289/24), സര്‍ജന്റ് പാര്‍ട്ട് II (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പര്‍: 290/24) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 25ന് പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത സമയത്ത് അഭിമുഖത്തിനെത്തണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix-28 A) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 076/24) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, രേഖകള്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും എത്തണം. പരിഷ്‌കരിച്ച കെ ഫോം (Appendix-28) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *