ജലപരിശോധനാ ലാബുകളില്‍ നിയമനം

കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജലപരിശോധനാ ലാബുകളില്‍ ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്‌നിക്കല്‍ മാനേജര്‍ (കെമിക്കല്‍) തസ്തികകളില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. യോഗ്യത: ബിഎസ്‌സി കെമിസ്ട്രിയും ജലപരിശോധന മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. എംഎസ്‌സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം മതി. പ്രായപരിധി: 48 വയസ്സ്. ഐഎസ്ഒ പരിശീലനം അഭികാമ്യം. പ്രതിമാസ വേതനം: ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ -20,000 രൂപ, ടെക്‌നിക്കല്‍ മാനേജര്‍ -18,000 രൂപ. യോഗ്യതയും വയസ്സും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 22ന് രാവിലെ 11ന് മലാപ്പറമ്പിലെ ജല അതോറിറ്റി ജില്ലാ ലാബില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2374570.

Leave a Reply

Your email address will not be published. Required fields are marked *