കോഴിക്കോട്: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആന്റിഗ്രഡ് കാമ്പയിന് ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. മത്സ്യബോര്‍ഡ് ചെയര്മാന് അധ്യക്ഷനായി ചേര്‍ന്ന സംഘാടകസമിതി യോഗത്തിലാണ് തീരുമാനം.
വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയില്‍ മത്സ്യബന്ധന അനുബന്ധരംഗത്തെ മുതിര്‍ന്ന പൗരന്മാര്, കലാ, കായിക, സാംസ്ക്കാരിക, സാഹിത്യ രംഗത്ത് ശ്രദ്ധ നേടിയവര്‍ ഉള്‍പ്പെടെയുളള പ്രതിഭകളെ ആദരിക്കും. 2025 ജൂലൈ വരെയുളള ക്ഷേമപദ്ധതി ധനസഹായ അപേക്ഷകള്‍ തീര്‍പ്പാക്കി, കാമ്പയിനില്‍ പ്രഖ്യാപിച്ച് ധനസഹായം വിതരണം ചെയ്യും. എക്സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സും, മത്സ്യതൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവരുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കും.
സംഘാടക സമിതി യോഗത്തിൽ വിവിധ ട്രേഡ് യൂണിയന് ജില്ലാതല പ്രവര്‍ത്തകര്‍, ഫിഷറീസ് മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

