ഡിസ്ട്രിബ്യൂഷൻ സിസ്റ്റം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് ടാൽറോപ്
ചെന്നൈ: കേരളത്തിൽ തുടക്കമിടുന്ന ഏതൊരു സ്റ്റാർട്ടപ്പും ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ കേരളത്തിൽ രൂപപ്പെടുത്തിയെടുത്തു വരുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് ടാൽറോപ്.
കേരളത്തിൽ നിന്നും ആഗോള കമ്പനികൾ വളർന്നു വരുന്നതിന് സഹായകമായ വിധത്തിൽ അമേരിക്കയിലെ സിലിക്കൺ വാലിയുടെ മോഡലിൽ കേരളത്തിൽ ടാൽറോപ് വികസിപ്പിച്ചെടുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ ഭാഗമായാണ് ഓരോ സ്റ്റാർട്ടപ്പിനും ബിസിനസുകൾക്കുമെല്ലാം ആഗോളതലത്തിൽ സ്കെയിൽ ചെയ്യുന്നതിന് സഹായകമായ ഡിസിട്രിബ്യൂഷൻ സിസ്റ്റം ഒരുക്കി വരുന്നത്.
സിലിക്കൺ വാലിയിൽ പിറവിയെടുക്കുന്നൊരു സ്റ്റാർട്ടപ്പ് സിലിക്കൺ വാലിയിൽ നിന്നും കാലിഫോർണിയയിലേക്കും
അമേരിക്കയിലേക്കും ലോകം മുഴുവനും എത്തുന്നതു പോലെ, കേരളത്തിൽ സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റമൊരുങ്ങുന്നതിലൂടെ കേരളത്തിൽ പിറവിയെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും ഇന്ത്യയും കടന്ന് മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രൊഡക്ടുകളും സർവെസുകളും എത്തിക്കാൻ കഴിയുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റമാണ് ടാൽറോപ് ഒരുക്കി വരുന്നത്.
കേരളത്തിലെ 941 പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറു കോർപറേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മിനി ഐ.ടി പാർക്കുകൾക്ക് സമാനമായ 1064 വില്ലേജ് പാർക്കുകളാണ് ടാൽറോപ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഓരോ നിയോജകമണ്ഡലത്തിലും ഒരു നിയോജകമണ്ഡലത്തിൽ ഒരു കോളേജിനെ തിരഞ്ഞെടുത്ത് 140 ടെക്കീസ് പാർക്കുകളും സ്കൂളിനെ തിരഞ്ഞെടുത്ത് 140 ഇൻവെന്റർ പാർക്കുകളും നിർമ്മിച്ചു വരുന്നു. 20 ലോക്സഭാമണ്ഡലങ്ങളിലുമായി റീജിയണൽ ഓഫീസുകളും ആരംഭിച്ചു വരുന്നു. ഈ ഒരു ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തെയാണ് തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ ചെന്നൈയിൽ സ്റ്റേറ്റ് ഓഫീസും 39 ലോക്സഭാമണ്ഡലങ്ങളിൽ ഒരു ലോക്സഭാമണ്ഡലത്തിൽ തെരഞ്ഞെടുത്ത ഒരു കോളേജിൽ എന്ന നിലയിൽ ആകെ 39 ടെക്കീസ് പാർക്കുകളും ഒരു ലോക്സഭാമണ്ഡലത്തിൽ തെരഞ്ഞെടുത്ത ഒരു സ്കൂളിൽ എന്ന നിലയിൽ 39 ഇൻവെന്റർ പാർക്കുകളും സജ്ജമാക്കും.
ഇതിന്റെ ഭാഗമായി ചെന്നെയിൽ പ്രവർത്തനമാരംഭിച്ച ടാൽറോപിന്റെ തമിഴ്നാട് സ്റ്റേറ്റ് ഓഫീസിന്റെ സോഫ്റ്റ് ലോഞ്ച് ടാൽറോപ് ബോർഡ് ഡയറക്ടറും ചീഫ് ഓപ്പറേഷൻ ഓഫീസറുമായ ജോൺസ് ജോസഫ് നിർവഹിച്ചു. 39 ലോക്സഭാമണ്ഡലങ്ങളിലും ടെക്കീസ് പാർക്കുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ടാൽറോപ് അറിയിച്ചു.
നിലവിൽ ദുബൈയിൽ പ്രവർത്തിക്കുന്ന ടാൽറോപിന്റെ യു.എ.ഇ ഓഫീസിന് സമാനമായി മറ്റു രാജ്യങ്ങളിലും ആരംഭിക്കുന്ന ഇന്റർനാഷണൽ ഓഫീസുകളിലൂടെയാണ് ഓരോ സംസ്ഥാനത്തെയും ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തെ ഗ്ലോബൽ മാർക്കറ്റുമായി കണക്ട് ചെയ്യുന്നത്.
ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റയുമെല്ലാം പോലൊരു ഗ്ലോബൽ ടെക്‌നോളജി കമ്പനി കേരളത്തിൽ നിന്നും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2015 മുതൽ കേരളത്തിൽ ശക്തമായ ഫൗണ്ടേഷൻ ഒരുക്കിയ ടാൽറോപ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് തമിഴ്നാട്ടിൽ പ്രവർത്തനം ഊർജിതപ്പെടുത്തിയിരിക്കുന്നതെന്ന് ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.
സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റത്തിലൂടെ ഗ്ലോബൽ അസറ്റുകൾ നിർമ്മിച്ചെടുക്കുന്ന ടാൽറോപ് ആവശ്യമായ ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, മാൻപവർ എന്നിവ ഉറപ്പുവരുത്തുന്നതിനായി എഡ്യൂക്കേഷൻ, ഐ.ടി, സ്റ്റാർട്ടപ്പ് എന്നീ മേഖലകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി നടത്തി വരുന്നത്.
തമിഴ്നാട്ടിലെ പ്രവർത്തനങ്ങൾക്കാവശ്യമായ മാൻപവർ കണ്ടെത്തുന്നതിനുള്ള പ്ലേയ്സ്മെന്റ് ഡ്രൈവുകൾ ഘട്ടം ഘട്ടമായി പൂർത്തിയായി വരുന്നതായും തമിഴ്നാട് സ്റ്റേറ്റ് ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രിമാർ, ഐ.ടി, എഡ്യുക്കേഷൻ, സ്റ്റാർട്ടപ്പ് രംഗത്തെ തമിഴ്നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉടൻ നടക്കുമെന്നും ടാൽറോപ് അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ടാൽറോപ് ഡയറക്ടർ ഓഫ് ബിസിനസ് ഡവലപ്മെന്റ് ആൻമേരി ജിജു, ഡയരക്ടർ ഓഫ് ഹ്യൂമൺ റിസോഴ്സസ് അനു എൻ അബു, ഡയരക്ടർ ഓഫ് സെയിൽസ് പ്രവീൺ പി.ജെ, വൈസ് പ്രസിഡന്റ് ഓഫ് സെയിൽസ് അനന്തുരാജ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ഇനി തമിഴ്നാട്ടിലേക്കും

