ചെയിന്‍ സര്‍വേ കോഴ്‌സ്

കോഴിക്കോട്: സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴില്‍ കോഴിക്കോട് കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്ന് മാസ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധയില്‍ പിഎസ്‌സി മാനദണ്ഡം ബാധകം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. മറ്റ് വിഭാഗക്കാര്‍ക്ക് പരീക്ഷ ഫീസ് ഉള്‍പ്പെടെ 1750 രൂപയാണ് ഫീസ്.
കുന്നമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചെയിന്‍ സര്‍വേ സ്‌കൂള്‍ ഓഫീസിലും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സര്‍വേ റേഞ്ച് അസി. ഡയറക്ടര്‍ ഓഫീസിലും സര്‍വേ ഡയറക്ടര്‍ക്ക് നേരിട്ടും മെയ് 31നകം അപേക്ഷ സമര്‍പ്പിക്കാം. www.dslr.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *