ജോബ്ഫെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച ജോബ്ഫെസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജസീന ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി അമ്മാര്‍ അധ്യക്ഷനായി. എംപ്ലോയ്മെന്റ് ഓഫീസര്‍ (സെല്‍ഫ് എംപ്ലോയ്മെന്റ്) വി ടി ഷൈജല്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ (വി.ജി) സി കെ സജീഷ്, കോളേജ് പ്ലേസ്മെന്റ് ഓഫീസര്‍ ഡോ. എസ് അശ്വതി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിലെ 22 തൊഴില്‍ദാതാക്കള്‍ പങ്കെടുത്ത മേളയില്‍ 55 പേര്‍ക്ക് നിയമനം ലഭിച്ചു. 225 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.