വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

കോഴിക്കോട്: മത്സ്യബന്ധനം നടത്തി തിരിച്ചു വരുന്നതിനിടെ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് വെള്ളയിൽ ഹാർബറിൽ മത്സ്യത്തൊഴിലാളി മരിച്ചു.

കുഞ്ഞാലിമരക്കാർ എന്ന ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളി വെള്ളയിൽ ഗാന്ധി റോഡ് സ്വദേശി ഹംസയാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി

ഷമീർ, അഷ്റഫ് എന്നീ മത്സ്യ തൊഴിലാളികളെ മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *