ഡാൻസാഫും ടൗൺ പൊലീസും ചേർന്നാണ് 4 കിലോ 331 ഗ്രാം കഞ്ചാവ് പിടികൂടിയത്
കോഴിക്കോട്: നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ അറസ്റ്റിൽ. വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ സി പി കമറുനീസയെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്ഐ ബി സുലൈമാൻ്റെ നേതൃത്വത്തിലുള്ള
ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം വിൽപ്പനക്കായി കൊണ്ട് വന്ന 4 കിലോ 331 ഗ്രാം കഞ്ചാവാണ് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും പിടികൂടിയത്. പരിശോധനയിൽ ഷോൾഡർ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
മുമ്പ് 80.500 ഗ്രാം ബ്രൗൺ ഷുഗറും രണ്ട് കിലോ
കഞ്ചാവുമായി പിടി കൂടിയതിന് കുന്നമംഗലം സ്റ്റേഷനിൽ കേസുണ്ട് ഇതിൽ 5 വർഷം ജയിൽ ശിക്ഷ കിട്ടിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്സൈസിൽ മൂന്ന് കഞ്ചാവ് കേസും കഴിഞ്ഞ വർഷം 4 കിലോ കഞ്ചാവുമായി കോയമ്പത്തൂർ പൊലീസ് പിടികൂടി ഇപ്പോൾ ജാമ്യത്തിലാണ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ലഹരി കച്ചവടം തുടങ്ങി എന്ന വിവരത്തിൽ കമറുനീസ ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലുമായി വീടുകൾ വാടകക്ക് എടുത്താണ് ലഹരി കച്ചവടം നടത്തുന്നത്.
ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് എടയേടത്ത് , എഎസ്ഐ അനീഷ് മൂസ്സേൻ വീട് , അഖിലേഷ് കെ, സുനോജ് കാരയിൽ സരുൺ കുമാർ പി കെ, ലതീഷ് എം കെ , ഷിനോജ് എം , അഭിജിത്ത് പി, അതുൽ ഇ വി , തൗഫീക്ക് ടി കെ, ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ. കെ എം, ടൗൺ സ്റ്റേഷനിലെ എസ്ഐ മാരായ ഷബീർ , മനോജ്, എസ് സി പി ഒ ശ്രീജേഷ് , സിജിൽ, സുബിനി , രാജ്കുമാർ വനിതാ സ്റ്റേഷനിലെ സ്മിത ബെഹൻ, ലജിഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ട്രെയിൻ മാർഗം വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ

