കോഴിക്കോട്: 2024-ലെ ‘തെളിമ’ പദ്ധതി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടത്തുന്നു. പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്നതിന് പുറമേ അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി/സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും, റേഷന്‍ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്താം. E- KYC നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും.അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സ് സ്‌കൂളില്‍ നിക്ഷേപിക്കാം. എന്നാൽ, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370655.
Related Posts
ജല്‍ജീവന്‍ മിഷന് പ്രവൃത്തികള്‍ക്കായി പൊളിച്ച റോഡുകളുടെ അനിശ്ചിതാവസ്ഥ പരിഹരിക്കണം
കോഴിക്കോട്: ജല്‍ജീവന്‍ മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകളുടെ പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും ജില്ലാ വികസന വികസന സമിതി യോഗത്തില്‍ ആവശ്യം. ജില്ലയില്‍…
വനിതാ കമീഷന് സിറ്റിങ്
കോഴിക്കോട്: കേരള വനിതാ കമീഷന് ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.
മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ അഞ്ചാം പത്തിയായി മാറുന്നു: ശശികുമാര്‍
കോഴിക്കോട് : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനം ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ശശികുമാര്‍. ഇത് മാധ്യമരംഗത്തിന് മാത്രമല്ല,…

