സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇനി പ്ലാസ്റ്റിക് ബാഗുകൾ നൽകില്ല
കോഴിക്കോട്: സൂപ്പർ മാർക്കറ്റുകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഇനി മുതൽ നൽകില്ല. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന്
സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (Swak) ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായും കോർപ്പറേഷനുമായും സഹകരിക്കുന്നതിന് സംഘടന അംഗങ്ങൾക്കിടയിൽ ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ചു.
ജനുവരി 26 മുതൽ കടകളിൽ സാധനങ്ങൾ വാങ്ങിക്കുന്നവർക്ക്
തുണിസഞ്ചി നൽകും. അവ ജില്ലയിലെ SWAK ൽ അംഗങ്ങളായ ഏതു സൂപ്പർമാർക്കറ്റുകളിൽ നൽകിയാലും ഈടാക്കിയ തുക തിരിച്ചു നൽകുമെന്ന് –
ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ഇതിന്റെ പ്രഖ്യാപനം ജനുവരി 26 ന് രാവിലെ 9 ന് കോഴിക്കോട് കടപ്പുറത്ത് മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് മുസ്തഫ വാഴാട്ട് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ സ്വാഗതം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കെ എം ഹനീഫ, ട്രഷറർ കെ സി ജാബിർ,
ദീപ കെ സജിത്ത്, ടി ഷിനോജ്, എം എ നിയാസ് എന്നിവർ സംസാരിച്ചു.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട

