കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ എച്ച്ഡിഎസ് സർജിക്കൽ ഷോപ്പിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സർജിക്കൽ ഷോപ്പ് അറ്റൻഡറെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി, ഇംപ്ലാന്റ്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് എന്നിവ സെറ്റ് ചെയ്യുന്ന ജോലിയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. ദിവസ വേതനം: 670 രൂപ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2355900

