കോഴിക്കോട്: തിക്കോടിയില്‍ കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പെട്ട് മരിച്ചു. ബിനീഷ് (40), വാണി (32), അനീഷ (35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
വയനാട് കൽപ്പറ്റ ബോഡി ഷേപ്പ് ജിമ്മിൽ നിന്നെത്തിയ 25 അംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇവരിൽ 5 പേർ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. തിരയിൽപെട്ടവരിൽ ജിൻസി രക്ഷപ്പെട്ടു. മറ്റുള്ള നാലുപേരെ കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇവരെ കിട്ടിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

