പട്ടികജാതി-വര്‍ഗ പിന്നാക്കക്ഷേമ പദ്ധതികളുടെ ജില്ലാ അവലോകനം നാളെ


കോഴിക്കോട്: പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ  ജില്ലാതല അവലോകനവും സർക്കാരിൻ്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും തിങ്കളാഴ്ച (സെപ്റ്റംബർ 23) കോഴിക്കോട് നടത്തും.  മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരെയും എംഎൽഎമാരെയുമടക്കം പങ്കെടുപ്പിച്ച് രാവിലെ 9.30 ന്  കലക്ടറേറ്റിലാണ് അവലോകനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍,  പട്ടികജാതി-പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.
മേഖലയിലെ അടിസ്ഥാന വിവരങ്ങളും ഭൂരഹിതര്‍, ഭവനരഹിതര്‍ എന്നിവരുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍, പട്ടികജാതി-വര്‍ഗ മേഖലയിലെ മൊത്തം വകയിരുത്തലും ചെലവഴിക്കലും, ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും എന്നിവ അവലോകനത്തിൽ  ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *