നടക്കാവ് സ്വിമ്മിംഗ് അക്കാദമി ചാമ്പ്യന്മാർ

കോഴിക്കോട്: നടക്കാവ് സ്വിമ്മിംഗ് പൂളിൽ നടന്ന സബ് ജൂനിയർ, ജൂനിയർ അക്വാറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 270 പോയൻ്റ് നേടിയ നടക്കാവ് സ്വിമ്മിംഗ് അക്കാദമി ഓവറോൾ ചാമ്പ്യന്മാർക്കുളള ട്രോഫിയും പ്രൈസ്മണിയും കരസ്ഥമാക്കി. 180 പോയൻ്റ് നേടിയ ചെറൂട്ടി മെമ്മോറിയൽ സ്വിമ്മിംഗ് പൂൾ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിക്കും പ്രൈസ്മണിക്കും അർഹരായി. 

ഓരോ ഗ്രൂപ്പിലും വ്യക്തിഗത ചാമ്പ്യന്മാർ: ഗ്രൂപ്പ് ഒന്ന് ബോയ്സ് വിഭാഗത്തിൽ അഭിഷേക് എം ആർ, ഗേൾസ് വിഭാഗത്തിൽ ദേവിക കെ, ഗ്രൂപ്പ് രണ്ട് ബോയ്സ് വിഭാഗത്തിൽ നന്ദവ് കെ , ഗേൾസ് വിഭാഗത്തിൽ അമയ റിനീഷ്, ഗ്രൂപ്പ് മൂന്ന് ബോയ്സ് വിഭാഗത്തിൽ കെസ്റ്റർ പ്രവീൺ, ഗേൾസ് വിഭാഗത്തിൽ നക്ഷത്ര സമത്ത്, ഗ്രൂപ്പ് നാല് ഗേൾസ് വിഭാഗത്തിൽ നിഹാരിക എ എം, ആയിഷ ഫർഹ എന്നിവർ അർഹരായി.

ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉന്ഘാടനം ചെയ്തു. ജില്ലാ സ്പോട്സ് കൗൺസിൽ മുൻ പ്രസിഡന്റ് കെ ജെ മത്തായി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി സി ജോളി, ജില്ലാ സെക്രട്ടറി ഡോ. റോയ് ജോൺ സ്വാഗതവും ട്രഷറർ മധുകുമാർ നന്ദിയും പറഞ്ഞു. 

സമാപന സമ്മേളനത്തിൽ സ്പോർസ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്പോർട്ട്സ് ഓഫീസർ ബിനീഷ് കുമാർ, മധുകമാർ, സോണി തോമസ്, മാത്തച്ചൻ, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *