കോഴിക്കോട്: ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II (കാറ്റഗറി നം. 302/2023) തസ്തികയിലേയ്ക്കു 29/08/2024 ന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ഒടിവി പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 19, 20 തീയതികളില്‍ കോഴിക്കോട് മേഖലാ പി.എസ്.സി ഓഫീസില്‍ നടത്തും. അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. അഡ്മിഷന് ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം പ്രസ്തുത തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ എത്തേണ്ടതാണ്. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക: 0495 2371971.
Related Posts
ലാബ് ടെക്നീഷ്യന് കൂടിക്കാഴ്ച 10 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന ലാബ് ടെക്നീഷ്യന്മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 825 രൂപ…
ആസ്റ്റർ മിംസിൽ പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക്
കോഴിക്കോട്: കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ ചികിത്സയും ഏകോപിത പരിചരണവും ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ ‘പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക്’ പ്രവർത്തനം ആരംഭിച്ചു. …
ഫാര്‍മസിസ്റ്റ് അഭിമുഖം 19 ന്
കോഴിക്കോട്:കെഎഎസ്പി യ്ക്ക് കീഴില്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയുടെ നാല് ഒഴിവുണ്ട്. 750 രൂപ പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്കാണ് …

