കോഴിക്കോട്: വഴിയോരങ്ങളിലല്ല വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം എന്ന മുദ്രാവാക്യമുയർത്തി കുട്ടികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ക്യാമ്പയിനുമായി ജില്ലാ ശുചിത്വ മിഷൻ. ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിക്കരികിൽ ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും ഇവയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. കലോത്സവ വേദിയിലെ വ്യത്യസ്ത കാഴ്ചയായിരുന്നു ഇത്. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ റാസിഖ് അധ്യക്ഷനായി. സി കെ സരിത്ത്, സുരേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Related Posts
കേരളം ഒന്നാമതായി തുടരണം- മുഖ്യമന്ത്രി പിണറായി വിജയൻ
ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു കിണറുകളും ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി കോഴിക്കോട്: കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം…
നഴ്സിംഗ് പ്രവേശന പരീക്ഷ: സൗജന്യ പരിശീലനവും മാർഗനിർദ്ദേശവും
കോഴിക്കോട്: കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലെ സ്കിൽ സെന്ററിന്റെ നേതൃത്വത്തിൽ…
പ്രൊമോട്ടർമാർക്ക് പരിശീലനം
കോഴിക്കോട്: പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവർഗ പ്രൊമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂളക്കടവ് പോസ്റ്റ്…

