കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച്. യോഗ്യത: ഗാര്‍ഡനിങ്ങില്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവത്തി പരിചയം. (ഗാര്‍ഡനിങ് കോഴ്സ് പൂര്‍ത്തീകരിച്ചത് അഭികാമ്യം). കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയക്കാം. യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയില്‍ നിക്ഷിപ്തമാണ്. ഫോണ്‍: 0495-2720012.
Related Posts
ടൈലറിംഗ് പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ടൈലറിംഗ് പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
യു പി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം- കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍: 447/2023) തസ്തികയുടെ സാധ്യതാ പട്ടിക പി.എസ്.സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

