കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ തിരുവമ്പാടി മണ്ഡലത്തിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കുന്ന കൂടത്തായി സെന്റ് മേരീസ് എല്‍പി സ്കൂളിൽ ചീഫ് ഇലക്ടറൽ ഓസീസർ പ്രണബ്ജ്യോതി നാഥ് സന്ദർശനം നടത്തി. ഇവിഎം കമ്മീഷനിംഗ് നടപടികൾ നോക്കിക്കണ്ട അദ്ദേഹം വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകൾ സൂക്ഷിക്കുന്നതിന് ഇവിടെ സജ്ജമാക്കിയ സ്ട്രോംഗ് റൂം, വോട്ടെണ്ണലിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ എന്നിവയും അദ്ദേഹം വിലയിരുത്തി. സന്ദർശന വേളയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.സ്കൂളിലെ സന്ദർശന ശേഷം താമരശ്ശേരി താലൂക്ക് ഓഫീസിൽ തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. ജില്ലയിൽ ഇതുവരെ നടത്തിയ ഒരുക്കങ്ങളെ കുറിച്ച് ജില്ലാ കലക്ടർ വിശദീകരിച്ചു. നീതിപൂർവകവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും മണ്ഡലത്തിൽ പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ശക്തമായ പോലിസ് സംവിധാനം ഏർപ്പെടുത്തിയതായി കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പി പറഞ്ഞു. യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ ബിന്ദു കെ എൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Related Posts
ലൈഫ് ഗാര്‍ഡ് നിയമനം
കോഴിക്കോട്: ആഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. അപേക്ഷകര്‍ രജിസ്റ്റേഡ്…
എസ്ഐആര്‍: എന്യൂമറേഷന് ഫോം 4 മുതല്‍ വിതരണം ചെയ്യും
കോഴിക്കോട്: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലേക്കായി പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ – എസ്ഐആര്‍) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ (04) മുതല്‍ എന്യൂമറേഷന്…
ലഹരിവേട്ട: മലപ്പുറം, കണ്ണൂർ സ്വദേശികൾ പിടിയിൽ
കാറിൽ വിൽപനക്കായി കൊണ്ടുവന്ന 94.31 ഗ്രാം എംഡിഎംഎ യുമായി അഞ്ച് പേർ പിടിയിൽ കോഴിക്കോട്: പുതിയ സ്റ്റാൻ്റ് പരിസരത്ത് കാറിൽ വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ …

