ലൈഫ് ഗാര്‍ഡ് നിയമനം
കോഴിക്കോട്: ആഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. അപേക്ഷകര്‍ രജിസ്‌റ്റേഡ് മത്സ്യത്തൊഴിലാളികളും 20നും 45നും ഇടയില്‍ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്‌സില്‍ (എന്‍ഐഡബ്യൂഎസ്) പരിശീലനം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018ലെ പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ടാകും. ജൂലൈ 23ന് രാവിലെ 10.30ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2414074.