കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ തിരുവമ്പാടി മണ്ഡലത്തിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കുന്ന കൂടത്തായി സെന്റ് മേരീസ് എല്‍പി സ്‌കൂളിൽ ചീഫ് ഇലക്ടറൽ ഓസീസർ പ്രണബ്ജ്യോതി നാഥ് സന്ദർശനം നടത്തി. ഇവിഎം കമ്മീഷനിംഗ് നടപടികൾ നോക്കിക്കണ്ട അദ്ദേഹം വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകൾ സൂക്ഷിക്കുന്നതിന് ഇവിടെ സജ്ജമാക്കിയ സ്ട്രോംഗ് റൂം, വോട്ടെണ്ണലിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ എന്നിവയും അദ്ദേഹം വിലയിരുത്തി. സന്ദർശന വേളയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.സ്കൂളിലെ സന്ദർശന ശേഷം താമരശ്ശേരി താലൂക്ക് ഓഫീസിൽ തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. ജില്ലയിൽ ഇതുവരെ നടത്തിയ ഒരുക്കങ്ങളെ കുറിച്ച് ജില്ലാ കലക്ടർ വിശദീകരിച്ചു. നീതിപൂർവകവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും മണ്ഡലത്തിൽ പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ശക്തമായ പോലിസ് സംവിധാനം ഏർപ്പെടുത്തിയതായി കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പി പറഞ്ഞു. യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ ബിന്ദു കെ എൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Related Posts
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അഡ്ഹോക് കമ്മിറ്റി അംഗീകാരം നല്കി. വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച 30 തദ്ദേശ സ്വയംഭരണ…
സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും
കോഴിക്കോട്: കത്തുന്ന വേനൽചൂടിൽ സൂര്യാഘാതമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ…
കാലിക്കറ്റ് പ്രസ് ക്ലബ്ബ് അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2023ലെ തെരുവത്ത് രാമന്, പി ഉണ്ണികൃഷ്ണന്, മുഷ്താഖ്, പി അരവിന്ദാക്ഷന് അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത്…

