കോഴിക്കോട്:നാടോടിഗാന പാരമ്പര്യത്തെ തൊട്ടുണർത്തി മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവൻമാസ്റ്റർ എന്ന് കവി പി പി ശ്രീധരനുണ്ണി പറഞ്ഞു.കെ രാഘവൻമാസ്റ്ററുടെഓർമ്മദിനത്തോടനുബന്ധിച്ച് രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ കല മെഹ്ഫിൽ സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി വി ബാലൻഅനുസ്മരണ പ്രഭാഷണവും ആർ കനകാംബരൻ പിതൃ സ്മരണയും അനിൽമാരാത്ത് ആമുഖ ഭാഷണവും നടത്തി.വിത്സൻ സാമുവൽ, കെ സുബൈർ, ചിറക്കൽ റസിയാബി, ബാപ്പു വാവാട്, പി ടി സുരേഷ്എന്നിവർ സംസാരിച്ചു.ഫൗണ്ടേഷൻ അംഗങ്ങളായ തിലകൻ ഫറോക്ക്, മണികണ്ഠൻ ചേളന്നൂർ, ജയൻ, പരമേശ്വരൻ, കല്ലറക്കൽ രാജൻ എന്നിവർ ഗാനാർച്ചന നടത്തി.
Related Posts
പി ജയചന്ദ്രൻ അനുസ്മരണം 22 ന്
കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 22 ന് വൈകീട്ട് 6 ന് കല മെഹ്ഫിൽ സ്ക്വയറിൽ ഭാവ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം…
ത്രിമൂർത്തി സംഗീതോത്സവം 18ന്
ചെങ്ങോട്ടുകാവ്: ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം അഷ്ടപദി, പഞ്ചരത്ന കീർത്തനാലാപനo, ഗുരുസ്മരണ, കഥകളി സംഗീതാർച്ചന, ശാസ്ത്രീയ സംഗീത കച്ചേരി തുടങ്ങിയ പരിപാടികളോടെ മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം…
പാട്ടിൻ്റെ കൂട്ടുകാർ മ്യൂസിക് ക്ലബ് ഉദ്ഘാടനം
കോഴിക്കോട്: പാട്ടിൻ്റെ കൂട്ടുകാർ മ്യൂസിക് ക്ലബ് നഗരത്തിൽ പ്രവർത്തനം തുടങ്ങി. വലിയങ്ങാടിയിൽ ചെറൂട്ടി റോഡ് ജങ്ഷനിലെ സംഗീത കേന്ദ്രംമേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ…

