കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ PTJLT (അറബിക്) എല്‍പിഎസ് (കാറ്റഗറി നം. 310/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല് പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്തംബര്‍ 13 ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത തിയ്യതിയിലും സമയത്തും ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ ഫോാം പി എസ് സി വെബ്സൈറ്റ് നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതും ഹാജരാക്കണം. ഫോണ്‍: 0495-2371971.
Related Posts
ജൂനിയര്‍ പ്രോജക്റ്റ് അസിസ്റ്റന്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ലിമിറ്റഡില്‍ ജൂനിയര്‍ പ്രോജക്റ്റ് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം കാറ്റഗറി നം. 495/2022 ആന്റ് തസ്തികമാറ്റം മുഖേനയുള്ള നിയമനം-കാറ്റഗറി…
പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 433/2023, 434/2023, etc) ഭാഗമായി മെയ് 11 ന് ഉച്ച…
ഐ ഐ എമ്മിൽ കരാര്‍ നിയമനം
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിന് അസോസിയേറ്റ്സ്, അഡ്മിന് അസോസിയേറ്റ്സ് (കൊച്ചി കാമ്പസ്), അക്കാദമിക് അസോസിയേറ്റ്സ് (കൊച്ചി കാമ്പസ്), റിസര്‍ച്ച് അസോസിയേറ്റ് ആന്റ്…

