ആയുഷ് വയോജന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ നേതൃത്വത്തിൽ ആയുഷ് വയോജന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്നു. വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ്  ക്യാമ്പുകൾ നടത്തുക.

ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളുടെയും സേവനം മെഡിക്കൽ ക്യാമ്പുകളിൽ ലഭ്യമാവും. ജില്ലയിലെ  സർക്കാർ ആയുഷ് ആശുപത്രികൾ, ഡിസ്പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്പെൻസറികൾ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലാണ് ഈ ക്യാമ്പുകൾ നടക്കുക. ഈ മെഡിക്കൽ ക്യാമ്പുകളുടെ സേവനം പരമാവധി വയോജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *