കോഴിക്കോട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ (കഥ, കവിത – മലയാളത്തിൽ) സെപ്റ്റബർ 10 നു മുമ്പ് ഇ-മെയിലിലോ തപാൽ മുഖേനയോ അയയ്ക്കേണ്ടതാണ്. രചയിതാവിൻ്റെ പേരും മേൽവിവാസവും സൃഷ്ടികൾക്കൊപ്പം രേഖപ്പെടുത്തണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.ടി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പി (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ആധാർ/വോട്ടർ ഐ.ഡി. ഇവയിൽ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ, വാട്ട്സാപ്പ് നമ്പർ എന്നിവ സഹിതം നൽകേണ്ടതാണ്. കവിത 60 വരിയിലും കഥ 8 ഫുൾസ്കാപ്പ് പേജിലും കവിയരുത്. രചനകൾ അയക്കേണ്ട വിലാസം
sahithyacamp2024@gmail.com/ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെൻറർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043.

