കോഴിക്കോട്:പുരോഗമനകലാസാഹിത്യ സംഘവും പി എം താജ് അനുസ്മരണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന നാടക മത്സരം ചൊവ്വാഴ്ച. രാവിലെ 10 മുതൽ ടൗൺ ഹാളിൽ ‘ആരെന്നുമെന്തെന്നും’, ‘പ്രണയ മാനിഫെസ്റ്റോ’, ‘മഖ്ബറ’, ‘വെള്ളക്കയറാൽ തൂക്കപ്പെട്ടവർ’എന്നീ നാല് നാടകങ്ങൾ മാറ്റുരയ്ക്കും.
താജിൻ്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള മത്സരത്തിലെ മികച്ച നാടകാവതരണത്തിനും നടൻ, നടി, സംവിധായകൻ, രചയിതാവ് എന്നിവർക്കും ‘പിഎം താജിൻ്റെ നാടകലോകം’ പ്രബന്ധമത്സര വിജയികൾക്കുമുള്ള സമ്മാനങ്ങൾ വൈകുന്നേരം 6 ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിതരണം ചെയ്യും. അനുസ്മരണ സമിതി അധ്യക്ഷൻ ടി പി ദാസൻ അധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
7 മണിക്ക് താജിൻ്റെ ‘പ്രിയപ്പെട്ട അവിവാഹിതൻ’ നാടകം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ കലാകാരന്മാർ അവതരിപ്പിക്കും.
പി എം താജ് സ്മാരക നാടകോത്സവം നാളെ

