ദേശീയ വിരവിമുക്തി ദിനാചരണം എട്ടിന്


1-19 പ്രായത്തിലുള്ള മുഴുവൻ പേരും ആൽബൻഡസോൾ കഴിക്കണം

കോഴിക്കോട്: ഫെബ്രുവരി എട്ടിനു നടക്കുന്ന ദേശീയ വിര വിമുക്തി ദിനാചരണത്തോടനുബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു .

എട്ടിന് ഒരു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള ജില്ലയിലെ മുഴുവൻ പേർക്കും വിര വിമുക്ത ഗുളികയായ ആൽബൻഡസോൾ ദേശീയ വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകൾ, അങ്കണവാടികൾ എന്നിവ വഴി വിതരണം ചെയ്യും. ഒരു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള എല്ലാവരും ഗുളികകൾ കഴിക്കേണ്ടതും മാതാപിതാക്കൾ ഇത് ഉറപ്പുവരുത്തേണ്ടതുമാണ്. ഏതെങ്കിലും കാരണത്താൽ അന്നേദിവസം ഗുളിക കഴിക്കാതെ വരുന്നവർക്ക് ഫെബ്രുവരി 15 ന് മോപ്പപ് റൗണ്ടിലൂടെ കഴിക്കാവുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ ഭാഗമാകണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *